07:30pm 09 November 2026
NEWS
ജൂനിയർ ചേംബർ ഇൻ്റർനാഷണൽ ഇടപ്പള്ളി ചാപ്റ്ററിൻ്റെ ആഭിമുഖ്യത്തിൽ “ഗ്രോത്ത് കോഡ് 2025"
06/05/2025  03:57 PM IST
മൈക്കിള്‍ വര്‍ഗ്ഗീസ് ചെങ്ങാടക്കരി
ജൂനിയർ ചേംബർ ഇൻ്റർനാഷണൽ ഇടപ്പള്ളി ചാപ്റ്ററിൻ്റെ ആഭിമുഖ്യത്തിൽ ഗ്രോത്ത് കോഡ് 2025

കൊച്ചി: ജൂനിയർ ചേംബർ ഇൻ്റർനാഷണൽ ഇടപ്പള്ളി ചാപ്റ്ററിൻ്റെ ആഭിമുഖ്യത്തിൽ “ഗ്രോത്ത് കോഡ് 2025" (പോഡിയം ടു പിക്സൽ പാർട്ട് -2) എന്ന പേരിൽ വിദ്യാർത്ഥികൾക്കായി ഒരു സമഗ്ര പരിശീലന പരിപാടി, മേയ് 16, 17 തീയതികളിൽ കാക്കനാട് എൻ. ജി. ഒ ക്വാർട്ടേഴ്സ് യൂത്ത് ഹോസ്റ്റൽ ഹാളിൽ വച്ച് നടത്തപ്പെടുന്നു. ദേശീയ പരിശീലകരായ സുദീപ് സെബാസ്റ്റ്യൻ, നിബു ജോൺ, അനൂപ് ജോൺ, ജിനു മാധവൻ എന്നിവർ നയിക്കുന്ന പരിശീലന പരിപാടിയിൽ 12 - 18 വയസ്സുള്ളവർക്ക് പങ്കെടുക്കാം. കുട്ടികളിൽ സർഗാത്മകത, വൈകാരിക ബുദ്ധി, സൈബർ അവബോധം, വ്യക്തിഗത ബ്രാൻഡിംഗ്, സാമ്പത്തിക സാക്ഷരത, കരിയർ പ്ലാനിംഗ് എന്നിവ വളർത്തിയെടുക്കാൻ സഹായിക്കുന്ന രീതിയിലാണ് ഈ പരിപാടി രൂപകൽപ്പന ചെയ്തിരിക്കുന്നത്. ആദ്യം രജിസ്റ്റർ ചെയ്യുന്ന 40 പേർക്കാണ് പരിപാടിയിൽ പങ്കെടുക്കാൻ സാധിക്കുക. രജിസ്ട്രേഷനും, കൂടുതൽ വിവരങ്ങൾക്കും വിളിക്കുക - ജോൺപോൾ എം. ജെ. (9895032210), ശരത് എസ് കുറുപ്പ് (9679515202).

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Ernakulam
img